പഴങ്ങളില്‍ പോഷകഗുണം ഏറ്റവും കൂടുതൽ ഉള്ളതാണ് അനാർ. കൂടാതെ അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുന്നതുമാണ്. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. പകര്‍ച്ചവ്യാധികളും മറ്റും പിടിപെടുന്ന സമയങ്ങളില്‍ ഇത് കൂടുതലായി കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് നിപ പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സമയങ്ങളില്‍ അനാര്‍ ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്.
ദഹനത്തിനും ഇത് സഹായിക്കുന്നതാണ്. അള്‍സര്‍ പോലുള്ളവയ്ക്ക് പ്രയോജനകരമാണ് അനാര്‍ ജ്യൂസ്. ഇതില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരികള്‍ ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും സഹായിക്കുന്നുണ്ട്.
ഒരു ദിവസത്തില്‍ ശരീരത്തിന് ആവശ്യമായി വരുന്ന ജീവകം സി യുടെ നാല്പത് ശതമാനവും അനാര്‍ ജ്യൂസ് കുടിക്കുന്നതിലൂടെ ലഭിക്കുന്നു എന്നാണ് പറയുന്നത്. രക്തം വയ്ക്കാന്‍ സഹായിക്കുന്ന റെഡ് വൈന്‍, ഉണക്ക മുന്തിരി , ഗ്രീന്‍ ടീ പോലുള്ളവയേക്കാള്‍ മൂന്നിരിട്ടി ആന്റിഓക്സിഡന്റുകളാണ് അനാറില്‍ അടങ്ങിയിട്ടുള്ളത്. ദിവസവും ഒരു അനാര്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക