പുതിയ മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX കൂടുതല്‍ സൗകര്യങ്ങളുമായി വിപണിയിലെത്തിയിരിക്കുകയാണ്. മഹീന്ദ്ര ബൊലേറോയുടെ വിവിധോദ്ദേശ്യ പിക്കപ്പ് മോഡലാണ് ക്യാമ്പര്‍ ഗോള്‍ഡ്. ക്യാമ്പര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് ഇപ്പോള്‍ പുറത്തിറക്കിയ ZX. യാത്രക്കാര്‍ക്ക് ഇരിക്കാനും സാധനങ്ങള്‍ കയറ്റാനും ക്യാമ്പര്‍ ഗോള്‍ഡില്‍ സൗകര്യമുണ്ട്.
1,000 കിലോ പെയ്ലോഡ് ശേഷിയാണ് ZX വകഭേദത്തിന്റെ പ്രധാന സവിശേഷത. കൂടാതെ മോഡലില്‍ തുടിക്കുന്ന 2.5 ലിറ്റര്‍ m2DiCR ഡീസല്‍ എഞ്ചിന് 63 bhp കരുത്തും 195 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. സ്വതന്ത്ര മുന്‍ സസ്പെന്ഷന് സംവിധാനവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും നാലു വീല്‍ ഡ്രൈവ് ഓപ്ഷനും വിവിധ റോഡ് സാഹചര്യങ്ങളില്‍ ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX -നെ തുണയ്ക്കും.
റിഫ്ളക്ടര് ഹെഡ്ലാമ്പുകള്‍ മോഡലിന് കൂടുതല്‍ ഗൗരവം പകരും. അകത്തളം വിശാലമാണ്. അകത്തേയ്ക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ല. ഡ്രൈവറടക്കം അഞ്ചു പേര്‍ക്കാണ് ഉള്ളില്‍ ഇരിക്കാന്‍ കഴിയുക. ക്യാബിന് ഇരട്ടനിറമാണ്. പുതിയ സെന്റര്‍ കണ്‍സോള്‍, തുകലെന്ന് തോന്നിപ്പിക്കുന്ന സീറ്റുകള്‍, ഹെഡ്റെസ്റ്റ്, റിക്ലൈനര്‍, പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, പവര്‍ സ്റ്റീയറിങ് എന്നിവയെല്ലാം മോഡലിന്റെ അകത്തള വിശേഷങ്ങളില്‍പ്പെടും.
എയര്‍ കണ്ടീഷണിങ് സംവിധാനവും ബൊലേറോ ക്യാമ്പറില്‍ മഹീന്ദ്ര ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ ഗോള്‍ഡ് ZX -ന് പുറമെ ഗോള്‍ഡ് VX, നാലു വീല്‍ ഡ്രൈവ്, നോണ്‍ എസി, ക്യാഷ് വാന്‍ വകഭേദങ്ങളിലും ബൊലേറോ ക്യാമ്പര്‍ ലഭ്യമാണ്. 7.26 ലക്ഷം രൂപ മുതല്‍ പുതിയ മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX വില കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക