തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജന വിഷയവുമായി കെ.എന്‍ ഖാദര്‍ നിയമസഭയില്‍. കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. സബ്മിഷന് മുസ്ലീംലീഗും യു.ഡി.എഫും അനുമതി നല്‍കാതിരുന്നതായിരുന്നു പിന്മാറാനിടയായ കാരണം.
മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ജില്ലാ വിഭജനത്തില്‍ സബ്മിഷന് അനുവദിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചിരുന്നു. ഇതോടെയാണ് ഖാദര്‍ പിന്മാറിയത്. നേരത്തെ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെ.എന്‍.എ. ഖാദറിന്റെ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സീറ്റിലില്ലായിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ്. വിഷയത്തില്‍ തീരുമാനമെടുത്തതോടെയാണ് കെ.എന്‍.എ ഖാദര്‍ ശ്രദ്ധക്ഷണിക്കലിന് നോട്ടീസ് നല്‍കിയത് ശൂന്യവേളയുടെ അവസാനം ഇത് സഭ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക