ഗ്രേറ്റര്‍ നോയിഡ: സ്ത്രീധനത്തിന്റെ പേരില്‍ വരനും സംഘവും വിവാഹ വേദിയിൽ നിന്നും ഇറങ്ങിപ്പോയ സംഭവത്തിൽ വരനും കുടുംബത്തിനും കിട്ടിയത് എട്ടിന്റെ പണി. സംഭവത്തെ തുടർന്ന് 32-കാരനായ വരനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്. സ്ത്രീധന തുകയായി ഒരു കോടി രൂപയാണ് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്.
കല്യാണത്തിന് രണ്ട് ദിവസം മുമ്പാണ് വധുവിന്റെ വീട്ടികാരോട് പണം ആവശ്യപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പണം ലഭിച്ചില്ലെങ്കില്‍ വിവാഹം ഉപേക്ഷിക്കുമെന്നും വരന്റെ വീട്ടുകാർ പറഞ്ഞു. സ്ത്രീധനത്തിന് പുറമേ വിവാഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടത്തണമെന്നും ബന്ധുക്കള്‍ക്ക് സ്വര്‍ണനാണയങ്ങളും സ്വര്‍ണമാലയും പണവും നല്‍കണമെന്നും വരനും സംഘവും ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.
ഡല്‍ഹിയിലെ ഒരു ബാങ്കിലാണ് യുവതി ജോലി ചെയ്യുന്നത്. ഐപിസി 147,323,504,506 വകുപ്പ് പ്രകാരവും സ്ത്രീധന നിരോധിത നിയമപ്രകാരവുമാണ് വരനും കുടുംബത്തിനുമെതിരെ കുറ്റം ചുമത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക