മുംബൈ: കനത്ത മഴയിൽ മുങ്ങി മുംബൈ നഗരം. നാല് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. കൂടാതെ വെള്ളം നിറഞ്ഞതിനെ തുടർന്ന് വാഹന- റെയില്‍ ഗാതഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച്ച രാത്രിയില്‍ മാത്രം 360 മില്ലി മീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്.
വെള്ളം കയറിയതിനെ തുടർന്ന് മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിന്റെ സര്‍വ്വീസ് റെയില്‍വെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. പല്‍ഘാര്‍ മേഖലയിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ മുംബൈ വല്സദ്സൂരത് വഴിയുള്ള ഏതാനും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
സിയണ്, ദാദര്‍, കിങ് സര്‍ക്കിള്‍, ബാന്ദ്ര തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. കൂടാതെ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജനജീവിതവും കൂടുതല്‍ ദുസ്സഹമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക