ബോളിവുഡില്‍ താൻ നേരിട്ട് ദുരനുഭവങ്ങളും കടന്ന് വന്ന വഴിയും വെളിപ്പെടുത്തിയിരിക്കുകയാണ് നടി മല്ലിക ഷെരാവത്ത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മല്ലിക തുറന്നുപറഞ്ഞു.പല നടന്മാരും അവരുടെ കാമുകിമാരെ ചിത്രങ്ങളില്‍ നായികമാരാക്കാൻ വേണ്ടി എന്നെ ചിത്രങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കുക പതിവായിരുന്നു. ഇത്തരത്തില്‍ വര്‍ഷം നാല്പതോളം സിനിമകള്‍ നഷ്ടമാകാറുണ്ട്.
എന്നാല്‍ അവര്‍ എന്തൊരു വിഡ്ഡികളാണെന്നാണ് എനിക്ക് പിന്നീട് മനസിലാകും.
ഞാൻ മനസിലുള്ളത് തുറന്ന് പറയും അത് അവസരങ്ങളില്‍ പലതും നഷ്ടമാക്കിയെന്നും മല്ലിക തുറന്നു പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ നേരിട്ട് ചില വിചിത്രമായ ആവശ്യങ്ങളും മല്ലിക പറഞ്ഞു.ബോളിവുഡിലെ ഒരു പ്രശസ്ത നിര്‍മ്മാതാവ് ഒരിക്കൽ ഹോട്ട് രംഗം ചിത്രീകരിക്കാന്‍ വേണ്ടി എന്റെ വയറില്‍ മുട്ട പൊരിച്ചെടുക്കുന്നത് ചിത്രീകരിക്കണമെന്നായിരുന്നു’. എന്നാല്‍ അത്തരത്തിൽ അഭിനയിക്കാൻ കഴിയില്ലെന്ന് ഞാൻ മറുപടി നൽകി.അങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതായും മല്ലിക വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക