ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മിതാലി രാജിന്റെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ്. തപ്സി പന്നുവാണ് ചിത്രത്തില്‍ മിതാലിയുടെ വേഷത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരവും വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏകതാരവുമാണ് മിതാലി രാജ്. രണ്ട് ലോകകപ്പ് ഫൈനലുകളില്‍ ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ച താരവുമാണ് മിതാലി രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക