എംഐ കുടുംബത്തിൽ നിന്നും പുതിയ അംഗം ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിലേക്ക് റെഡ്മി 7എ എത്തുന്നു. റെഡ്‌മിയുടെ പുതിയ പതിപ്പ് ജൂലൈ നാലിനാണ് ഷവോമി ഇറക്കുന്നത്. കൂടാതെ ഫ്ലിപ്പ്കാര്‍ട്ട് വഴി എത്തുന്ന ഈ ഫോണിന്‍റെ ഒരു ടീസര്‍ ഷവോമി പങ്കുവച്ചിട്ടുണ്ട്. റെഡ്മീ 7 എ എന്നാണ് ഫോണിന്‍റെ പേര്.

ഇന്ത്യയില്‍ ഷവോമിയുടെ എ-ഫോണുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റെഡ്മീ 4എ, റെഡ്മീ 5എ, റെഡ്മീ 6എ എന്നിവയുടെ 23.6 ദശലക്ഷം യൂണിറ്റുകള്‍ ഷവോമി ഇന്ത്യയില്‍ വിറ്റിട്ടുണ്ട്. 5000-7000 റേഞ്ചില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ഫോണ്‍ ഇതാണ്.

ഒക്ടാകോര്‍ പ്രോസസ്സറോടെയാണ് പുതിയ റെഡ്മീ 7 എ എത്തുക എന്നാണ് സൂചന. ചൈനയില്‍ ഇതുവരെ 7 എ ഇറങ്ങിയിട്ടില്ല. ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍റെ വാക്കുകള്‍ പ്രകാരം ഈ ഫോണില്‍ വലിയൊരു മാറ്റം ഉണ്ടാകും എന്നാണ് പറയുന്നത്.  10,000ത്തിന് താഴെയായിരിക്കും വില എന്ന സൂചനയാണ് ലഭിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.

Related News

Latest News