കണ്ണൂർ രാജ്യാന്തര വീമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഈ മാസം 25 നു തുടങ്ങും. കഴിഞ്ഞ ഡിസംബർ 9 നു പ്രവർത്തനം ആരംഭിച്ച കണ്ണൂർ വീമാനത്താവളത്തിൽ നിന്ന് ഇത് വരെ ദുബായിലേക്ക് നേരിട്ട് വിമാന സർവീസ് ആരഭിച്ചിരുന്നില്ല.
സ്വകാര്യ വിമാന കമ്പനി ആയ ഗോ എയർനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയത്. ഈ മാസം 29 മുതൽ കണ്ണൂരിൽ നിന്നും കുവൈത്തിലേക്കും സർവീസ് നടത്താൻ ഗോ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്.
വിമാനത്താവളം തുടങ്ങിയത് മുതൽ കണ്ണൂരിൽ നിന്നും ദുബായിലേക്ക് നേരിട്ട് സർവീസ് വേണമെന്ന് ഗൾഫിൽ ജോലി ചെയ്യുന്ന ഉത്തരമലബാറുകാരുടെ നിരന്തര ആവശ്യമായിരുന്നു. എന്നാൽ ഇന്ത്യയും യുഎയീ സർക്കാരും തമ്മിലുള്ള ബൈലാറ്ററൽ കരാർ പുതുക്കാത്തതിനാൽ പുതിയ വിമാനത്താവളമായതിനാൽ കണ്ണൂരിൽ നിന്നും ദുബായിലേക്കുള്ള വിമാന സർവീസ് ആരംഭിക്കാൻ ഇത് വരെ കഴിഞ്ഞിരുന്നില്ല.
കോഴിക്കോട് കണ്ണൂർ ഡൽഹി റൂട്ടിൽ ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം ദിവസേനയാക്കുമെന്ന് കിയാലിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക