കണ്ണൂര്‍: കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്ട്ര സർവിസുകൾ നടത്താനൊരുങ്ങി ഗോ എയർ. ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ ആണ് കൂടുതൽ സർവിസുകൾ നടതാനൊരുങ്ങുന്നത്. കണ്ണൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ദുബായ്, അബുദാബി, മസ്കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകളാണ് പദ്ധതിയിലുള്ളത്. റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം ഈമാസം 19 ന് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതുപോലെ ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും സഹായകരമാകുമെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു.
കൂടാതെ കണ്ണൂരിൽ നിന്നും ദുബൈയിലേക്ക് നേരിട്ടുള്ള സർവിസുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഗൾഫിൽ ജോലി ചെയ്യുന്ന ഉത്തരമലബാറുകാരുടെ നിരന്തര ആവശ്യമായിരുന്നു ദുബായിലേക്ക് നേരിട്ട് സർവീസ് വേണമെന്നത്. ഇതിനെത്തുടർന്ന് ഈ മാസം 25 ന് ദുബായിലേക്കുള്ള സർവീസ് തുടങ്ങുമെന്ന് സ്വകാര്യ വിമാന കമ്പനി ആയ ഗോ എയർനാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക