ഒരു കിസ്മത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഷൈൻ നിഗം. ആദ്യ സിനിമ കിസ്മതത്തിലൂടെ തന്നെ യുവാക്കളുടെ മനസ്സിൽ കയറിപ്പറ്റാൻ ഷൈന്‍ സാധിച്ചിട്ടുണ്ട്. അഭിനയമികവുകൊണ്ടും ഓരോ സിനിമയിലെ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. നടന് അബിയുടെ മകനെന്ന വിശേഷണം തന്നെയാണ് താരത്തിനെ സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളിലൊരാളാക്കാൻ വളരെ പെട്ടന്ന് സാധിച്ചത്. എന്നാൽ താരം ഇപ്പോൾ ഒരു വലിയ ദുഖത്തിലാണുള്ളത്. തന്റെ വാപ്പച്ചി സമ്മാനിച്ച വാച്ച് നഷ്ട്ടമായിരിക്കുകയാണ്. അത് തിരികെ കിട്ടാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായാണ് താരം എത്തിയിരിക്കുന്നത്.
ഈയിടെ വനിതയ്ക്ക് വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെയാണ് വാച്ച് നഷ്ടമായത്. അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്കിയ വാച്ചാണ് ഷൈന്‍ നിധി പോലെ സൂക്ഷിച്ചിരുന്നത്. കാസിയോ എഡിഫൈസ് എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ചാണ് കാണാതായത്. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട് നടന്നിരുന്നത്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് കരുതുന്നത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതി സൂക്ഷിച്ച വാച്ച് നഷ്ടപ്പെട്ടതില്‍ ഷൈന്‍ ഏറെ ദുഃഖത്തിലാണ്.
മലയാളത്തിലെ ന്യൂ ജെന്‍ നടന്മാരില് മുന്‍പന്തിയില്‍ എത്തി നില്ക്കുന്ന താരത്തിന്റെ ഓരോ സിനിമകളും മലയാളികൾ വളരെ പെട്ടന്നുതന്നെ ഏറ്റെടുത്തു കഴിഞ്ഞുരുന്നു. ഷൈന്റെ ആദ്യ സിനിമ കിസ്മത്തിൽ 23 കാരനായ മുസ്ലീം ചെറുപ്പക്കാരനായാണ് ഷൈൻ എത്തുന്നത്. 28 കാരിയായ ഹിന്ദു പെണ്‍കുട്ടിയും തമ്മിലുണ്ടായിരുന്ന ഒരു പ്രണയം. ജാതിയും പ്രായവും പ്രണയത്തിന് വെല്ലുവിളിയാകുന്ന, കൃത്യമായ രാഷ്ട്രീയ ബോധമുള്ള ചിത്രമാണ് കിസ്മത്ത്. ഈ ചിത്രത്തിൽ തന്നെ ഷൈൻ തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞിരുന്നു. പിന്നീട് പറവ എന്ന ചിത്രത്തിലൂടെയാണ് ഷൈൻ എത്തിയത്. ഈടെ എന്ന ചിത്രത്തിൽ നിമിഷ സാജയനും ഷൈനും ചേർന്നയിരുന്നു എത്തിയത്. കണ്ണൂരിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആയിരുന്നു ചിത്രം ഒരുക്കിയത്.
പിന്നീടുള്ള കുമ്പളങ്ങി നെറ്സ് എന്ന ചിത്രത്തിലെ ബോബിയും ബേബിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി കഴിഞ്ഞു. കുമ്പളങ്ങി ഗ്രാമത്തിലെ മനോഹാരിതയും പ്രണയവും അതുപോലെ തന്നെ നാല് സഹോദരന്മാരുടെ ജീവിതകഥയാണ് ചിത്രത്തിൽ.
ഈ അടുത്തിറങ്ങിയ ഇഷ്ക്ക് എന്ന ചിത്രമാണ് ഷൈന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. ‘ഇഷ്ക് ഈസ് നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടു കൂടിയാണ് നവാഗതനായ അനുരാജ് മനോഹര്‍ ചിത്രം അവതരിപ്പിച്ചത്. സച്ചിയുടെയും വസുധയുടെയും കഥ പറയുന്ന ചിത്രത്തിൽ പ്രണയം ഒരുഘട്ടത്തിൽ ഗൗരവസ്വഭാവമുള്ളതായി മാറുന്നു. ബാലതാരമായി അഭിനയജീവിതം തുടങ്ങിയ താരം നായക വേഷങ്ങളിലും വെള്ളിതിരയിൽ തിളങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക