ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട് ഏവരുടെയും ഇഷ്ടതാരമാണ്. അഭിനയം മാത്രമല്ല ഒരു നല്ല ഗായിക കൂടിയായ ആലിയ ഇന്ന് ബോളിവുഡിൽ തിളങ്ങി നില്ക്കുന്ന താരമാണ്. പ്രശ്സത ഹിന്ദി സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ. എന്നാൽ അലിയുടെ അമ്മ സോണിയ ഇപ്പോൾ പുറത്തുവിട്ട ട്വിറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
1993 ല്‍ പുറത്തിറങ്ങിയ ഗുമ്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ അനുഭവങ്ങളായിരുന്നു സോണി തുറന്ന് പറഞ്ഞത്. ശ്രീദേവിയും സോണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജയിലിലെ തടവുകാരികളായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഈ രംഗത്തിന് വേണ്ടി നിരവധി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നിരുന്നെന്നും അന്ന് താന്‍ ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും നടി പറയുന്നു.
സോണി റസ്ദാന്റെ വാക്കുകളിലേക്ക്…
എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവുമധികം പ്രശംസകള്‍ ലഭിച്ചതുമായ കഥാപാത്രം. അത് ശ്രീദേവിയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവതിയാണ് ഞാന്‍. ആ വേഷം അവതരിപ്പിക്കുമ്പോള്‍ എന്റെ വയറ്റില്‍ ആലിയ ഉണ്ടായിരുന്നു. ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം അന്നേരം അറിയില്ലായിരുന്നു. ആ രംഗത്തില്‍ അഭിനയിക്കാന്‍ വേണ്ടി ഒത്തിരി സിഗരറ്റുകള്‍ വലിക്കേണ്ടി വന്നിരുന്നതായും സോണി റസ്ദാന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക