ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നതുകൊണ്ട് ശരീരത്തിന് മാത്രമല്ല ഗുണങ്ങൾ ലഭിക്കുക സൗന്ദര്യം വർദ്ധിക്കാനും ഏറെ സഹായിക്കുന്നതാണ്. കുറഞ്ഞ സമയം കൊണ്ട് ശരീരത്തിന് ഉയർന്ന പോഷകം നൽകാൻ ജ്യൂസുകൾക്ക് സാധിക്കും.
ഫ്രഷ് ജ്യൂസ് ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയർ ശുദ്ധിക്കും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കിൽ ജലാംശം നിലനിർത്താനും സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനും ജലാംശം നിലനിർത്താനും ചർമത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കുന്ന ജ്യൂസുകൾ നോക്കാം.
വിറ്റാമിൻ എ യാൽ സമ്പന്നമായ കാരറ്റ് ജ്യുസ് ശരീരത്തിന് ഏറെ ഗുണമാണ്. ശൈത്യകാലത്ത് ഇത് കുടിക്കുന്നത് ആന്റി ഓക്സിഡ് സിഡന്റ് ഘടകങ്ങൾ കുടുതലായി ലഭിക്കാൻ സഹായിക്കും. ത്വക്കിന് സ്വാഭാവിക തിളക്കം നൽകാൻ ഇത് സഹായിക്കും. മുഖക്കുരു തടയാനും ചർമം വരളുന്നതിനെ പ്രതിരോധിക്കാനും സഹായിക്കും.
സലാഡ് വെള്ളരി, കക്കരി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുക്കുമ്പർ കുറഞ്ഞ കലോറിയുള്ള പച്ചക്കറി ഇനമാണ്. ദഹനത്തെ നന്നായി സഹായിക്കുന്നതിനൊപ്പം ഇവ ഏറെ പോഷകഗുണമുള്ളതുമാണ്. വിറ്റാമിൻ കെ, എ, സി എന്നിവയാൽ സമ്പന്നമായ കുക്കുമ്പറിൽ 96 ശതമാനം വരെ ജലാംംശമാണ്. അതിനാൽ ശീരരത്തിൽ ജലാംശം നിലനിർത്തുന്നതോടൊപ്പം ചർമം വരണ്ടുണങ്ങുന്നത് തടയുകയും ചെയ്യുന്നു.
ലൈസോഫീൻ അടങ്ങിയ തക്കാളി ജ്യൂസിൽ ആൻറി ഓക്സിഡ് സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ്. ചർമത്തെ സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത് സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ചർമത്തെ മികച്ചതാക്കും. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ചർമത്തിന് മാത്രമല്ല, ശരീരത്തിന് ഒന്നടങ്കം ഗുണകരമാണ്.
ബീറ്റ്റൂട് ജ്യൂസ് ചർമത്തിന് തിളക്കം നൽകും. വിറ്റാമിൻ എ, സി, കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്. ചർമത്തിന്റെ സ്വഭാവികത നിലനിർത്താൻ ഇവ സഹായിക്കും.
വിറ്റാമിൻ സിയാൽ സമ്പന്നമാണ് നാരങ്ങാജ്യൂസ്. ചർമത്തെ ശുദ്ധിയാക്കാൻ ഇത് സഹായിക്കുന്നു. പി.എച്ച് ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത് സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ആപ്പിൾ ചർമം വരണ്ടുണങ്ങാതെ നിൽക്കാൻ സഹായിക്കും. പ്രായം തോന്നിപ്പിക്കുന്നതിനെ തടയുന്ന ആന്റി ഓക്സിഡ് ഘടകങ്ങളാൽ സമ്പന്നമാണ് ആപ്പിൾ ജ്യൂസ്.
ഈ തണുപ്പ് കാലത്ത് ഇവയിൽ ഏതെങ്കിലും ജ്യൂസ് എല്ലാ ദിവസവും കഴിക്കുന്നത് നിങ്ങളുടെ ചർമത്തിന് സംരക്ഷണം നൽകുന്നതായിരിക്കും. ഭക്ഷണക്രമത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം ചർമത്തെ ആരോഗ്യവും തിളക്കവുമുള്ളതാക്കി നിർത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക