കോഴിക്കോട്: ഒറ്റമഴയില്‍ തന്നെ കോഴിക്കോട് നഗരം വെള്ളത്തില്‍. മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളം ഉയർന്നത്. സ്റ്റേഡിയം ജംഗ്ഷനിലെ പല കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍ റോഡിലെ കടകളിലും സമാനമായ അവസ്ഥയാണുള്ളത്.
പുലര്‍ച്ചെ മുതലാണ് ജില്ലയുടെ വിവിധ മേഖലകളില്‍ മഴ ശക്തി പ്രാപിച്ചത്. അരമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്തതോടെ നഗരം വെള്ളക്കെട്ടിലായി. ഇതോടെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. വലിയ വാഹനങ്ങളല്ലാതെ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നഗരത്തിലെ പ്രധാന റോഡുകളില്‍ കൂടി പോകാന്‍ പറ്റാത്ത വിധം വെള്ളമുയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക