സോപ്പിന് പകരം കുറച്ചു നാളത്തേക്ക് ചെറുപയര്‍ പൊടി തേച്ചു കുളിക്കുന്നത് ശീലമാക്കിയാൽ അതൊരു പുതിയ അനുഭവമായിരിക്കും. കുളിക്കാന്‍ സ്ഥിരമായി ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത് ശരീരത്തിലെ പാടുകള്‍ നീക്കി നിറം ലഭിക്കാന്‍ വളരെയധികം സഹായിക്കും. ചര്‍മ്മം തിളങ്ങാനും ചെറുപയര്‍ ഉത്തമമാണ്. ബ്ലാക് ഹെഡ്സും കറുത്ത പാടുകളും നീക്കാന്‍ ചെറുപയര്‍ മുഖത്ത് മസ്സാജ് ചെയ്യുന്നത് സഹായിക്കും. ചെറുപയറില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍ തലയോട്ടിയിലെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ അഴുക്കു നീക്കാന്‍ മാത്രമല്ല, രക്തം ശുചിയാക്കാനും ഇത് ഉത്തമമാണെന്ന് ആയുര്‍വേദം പറയുന്നു. ശരീരദുര്‍ഗന്ധം അകറ്റാനും ചെറുപയര്‍ പൊടി തേച്ചു കുളിക്കുന്നതാണ് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക