വാഹന വിപണിയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന വാഹന ശ്രേണിയാണ് കോംപാക്ട് എസ്യുവി അല്ലെങ്കില്‍ മിഡ്സൈസ് എസ്യുവി. ഇപ്പോള്‍ സെഡാന് വാഹനങ്ങളെക്കാള്‍ വാഹനനിര്‍മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതും ഈ ശ്രേണിയിലാണ്.
ടൊയോട്ടയുടെ ഉടമസ്ഥതയിലുള്ള ദൈഹാത്സു എന്ന കമ്പനിക്കൊപ്പമാണ് കോംപാക്ട് എസ്യുവികള് നിര്‍മിക്കുന്നത്. ആഗോള നിരത്തില്‍ റഷിന് പകരക്കാരനായായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് ഡിഎന്‍-ട്രക് എന്ന പേരില്‍ 2017-ല്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അടുത്ത വര്ഷത്തോടെയെത്തുമെന്നാണ് സൂചന.
നാല് മീറ്ററില്‍ താഴെയാണ് ഈ വാഹനത്തിന്റെ നീളം വരുന്നത്. ഏകദേശം 3.9 മീറ്റര്‍ നീളം നല്‍കാനാണ് കമ്പനി ഉദ്യേശിക്കുന്നതെന്നാണ് സൂചന. ഇന്ത്യയിലെ കോംപാക്ട് എസ്യുവികളില് ടാറ്റ നെക്സോണ്‍, മഹീന്ദ്ര എക്സ്യുവി, ഹ്യുണ്ടായി വെന്യൂ എന്നീ വാഹനങ്ങളെല്ലാം നാല് മീറ്ററില്‍ താഴെ വലിപ്പമുള്ളവയാണ്.
ബോഡിക്ക് ചുറ്റിലും നല്‍കിയിട്ടുള്ള ബ്ലാക്ക് ക്ലാഡിങ്ങ്, ടെയ്ല് ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഡ്യുവല്‍ ടോണ്‍ റിയര്‍ ബമ്ബര്‍, ഫൈവ് സ്പോക്ക് അലോയി വീല്‍, റിയര്‍ ഫോഗ് ലാമ്ബ് എന്നിവ ഈ വാഹനത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നവയാണ്.
കോക്ക്പിറ്റ് മാതൃകയിലുള്ള ഇന്റീരിയറാണ് ഈ എസ്യുവിയിലുള്ളത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോള് എന്നിവ ഒരു കണ്‍സോളില്‍ ഒരുക്കിയിരിക്കുന്നു. അതിന് താഴെയായി ഗിയര്‍ ലിവറും മോഡ് ക്രമീകരിക്കുന്ന നോബും നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ മീറ്ററാണ് നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ആഗോള നിരത്തിലെത്തുന്ന ഈ വാഹനത്തില്‍ പെട്രോള്‍ എന്ജിന് മാത്രമായിരിക്കും സ്ഥാനം പിടിക്കുക. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇത്. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ഇതില്‍ നല്‍കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക