ചൂടുള്ള കുടിക്കുന്നവരാണോ നിങ്ങൾ? എന്നാല്‍ ചൂടു ചായ ദിവസവും കുടിക്കുന്നവര്‍ക്ക് അന്നനാളത്തില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ഗവേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
60 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടുള്ള ചായ കുടിക്കുന്നവര്‍ക്കാണ് അന്നനാളത്തിലെ ക്യാന്‍സര്‍ വരാന്‍ സാധ്യതയെന്ന് തെളിഞ്ഞിരിക്കുന്നത്. കൂടാതെ ഇത്തരക്കാര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത 90 ശതമാനത്തില്‍ അധികമാണെന്നാണ് കണ്ടെത്തിയത്. 700 മില്ലീ ലിറ്ററില്‍ കൂടുതല്‍ ചായകുടിക്കുന്നവര്‍ക്കാണ് അപകട സാധ്യത കണ്ടുവരുന്നത്.
ഇറാനിലെ ഗൊലെസ്താന് പ്രവശ്യയിലുള്ള അമ്പതിനായിരത്തോളം പേരെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ചായ തണുക്കാന്‍ അനുവദിക്കുകയും കുറഞ്ഞ ചൂടില്‍ ആസ്വദിക്കുന്നതുമാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലതെന്നും പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക