കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി മൊബൈലിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് പിടിയിലായത്. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ് തടഞ്ഞ് നിര്‍ത്തി. തുടര്‍ന്ന് സംസാരിക്കുകയും മൊബൈലിലുണ്ടായിരുന്ന നഗ്ന ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു.
കോഴിക്കോട് കാക്കൂരില്‍ നരിക്കുഴിക്കടുത്താണ് സംഭവം വികാസം നടന്നത്. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുകയും സ്ഥലത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് സജീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. സജീഷിന്റെ മൊബൈല്‍ ഫോണില്‍ നിന്നും പോലീസ് അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക