കണ്ണൂര്‍ : കണ്ണൂര്‍ കേളകത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി കണിയഞ്ചാലി മഹേഷ് (25) ആണ് മരണപെട്ടത്. ഒപ്പമുണ്ടായിരിന്ന മണലേല്‍ ജിതിന് (30 ) ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച്ച രാത്രി 10.45ന് കേളകം ജാസ്മിന് ടെക്സ്റ്റൈയില്സിന്റ മുൻപിൽ നിര്‍ത്തിയിട്ട ലോറിയുടെ പുറകില്‍ കൊട്ടിയൂര്‍ ഭാഗത്ത് നിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോകുന്ന KL – 58 Q 8099 ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുുവരെയും പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷ് മരണപെടുകയായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന മഹേഷ് കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക