പത്തനംതിട്ട: അടുര്‍ റോഡില്‍ ഓമല്ലൂരില്‍ കെഎസ്ആര്‍ടി സി ബസ്സിലേക്ക് കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 5. 35 ഓടെ ഓമല്ലൂര്‍ കുരിശടിക്ക് സമീപമാണ് അപകടം ഉണ്ടായത്. പത്തനംതിട്ടയില്‍ നിന്നും അമൃത മെഡിക്കല്‍ കോളേജിലേക്ക് പോയ കെ എസ് ആര് ടി സി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലെക്ക് നിയന്ത്രണം വിട്ട വാഗണ്‍ കാര്‍ പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. കാര്‍ യാത്രക്കാരായ നൗഫല്‍ റഹിം റാവുത്തര്‍ എന്നിവര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രുഷക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അലപ്പുഴ ചാരുംമൂട് സ്വദേശികളാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക