ടോയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ മോഡലായ ടിആര്‍ഡി സ്പോര്‍ട്ടീവോ എസ്യുവി ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. തായിലന്ഡിലുള്ള സ്പോര്‍ട്ടീവോ 2 ന്റെ TRD പതിപ്പല്ല പുതിയ ഫോര്‍ച്യൂണര്‍. നിലവിലുള്ള പതിപ്പിന്റെ നവീകരിച്ച മോഡലാണ് പുതിയ തലമുറയില്‍പെട്ട ഫോര്‍ച്യൂണര്‍.
പഴയ വാഹനത്തില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്പോര്ടീവോയില് കമ്പനി പരിഷ്ക്കരണങ്ങള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ടൊയോട്ട എക്സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ഫ്രാന്‍സിസ്കസ് സോര്ജോപ്രനോട്ടോ വ്യക്തമാക്കി.
വാഹനത്തെ പരുക്കനും അഗ്രസീവുമാക്കി തീര്‍ക്കുക എന്നതായിരുന്നു ഉപഭേക്താക്കളുടെ പ്രധാന ആവശ്യം. അതിനാല്‍ എല്ലാ ഭൂപ്രദേശങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാണ് പുതിയ മോഡലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുതിയ മോഡലിലെ പരിഷ്ക്കരണങ്ങള്‍ ഭൂരിഭാഗവും പുറംമോഡിയിലാണ്. ബംബറുകളള്, ഫോഗ് ലാമ്പുകള്‍, ഗ്രില്‍, ബോണറ്റ്, കറുത്ത നിറത്തിലുള്ള അല്ലോയ് വീലുകള്‍ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങള്‍ കാണാം. കൂടാതെ മുന്‍ ഭാഗത്ത് സില്‍വര്‍ നിറത്തിലുള്ള അണ്ടര്‍ ഗാര്‍ഡുകളും പുതിയ ഫോര്‍ച്യൂണറിന്റെ പ്രത്യേകതയാണ്. റിയര്‍ ബമ്പറിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കിക്ക് സെന്‍സറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക