കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡില്‍ ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് 15, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓപറേറ്റര്‍ 15 ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബാഗേജ് സ്ക്രീനിങ് എക്സിക്യൂട്ടീവ് എന്‍ജിനിയറിങ് ബിരുദധാരികള്‍/റെഗുലര്‍ എംബിഎ ബിരുദധാരികള്‍/ദ്വിവത്സര പിജിഡിബിഎം എന്നിവര്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായം 35. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓപറേറ്റര്‍ തസ്തികയില്‍ യോഗ്യത പത്താം ക്ലാസ്സും 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍/ഫയര്‍/ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. എഐഎ യുടെ ഫയര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഫയര്സര്വീസില് ബേസിക് ട്രെയിനിങ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രയം 30. https://www.kannurairport.aero/careers വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 വൈകിട്ട് അഞ്ച്. വിശദവിവരം website ല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക