പാലക്കാട്: കോയമ്പത്തൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ഒരു മലയാളിയും നാല് ഒഡീഷ സ്വദേശികളുമാണ് മരിച്ചത്.
പാലക്കാട് നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.
പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ഒഡീഷ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ നിര്‍മ്മാണ മേഖല തൊഴിലാളികളാണെന്നാണ് പ്രാഥമിക വിവരം.
വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക