തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഘര്‍ഷത്തില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ക്ക് കൂടി സസ്പെന്ഷന്. സംഘര്‍ഷത്തിലെ പ്രതികളെ കോളജ് സംരക്ഷിക്കുകയാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡു ചെയ്തതായി കോളേജ് പ്രിന്‍സിപ്പല്‍ പോലീസിനെ അറിയിച്ചത്.
നേരത്തെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ആറ്പേരെ സസ്പെന്‍ഡു ചെയ്തിരുന്നു. വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെ ആറ് പേരെയാണ് നേരത്തെ സസ്പെന്‍ഡ് ചെയ്തത്. കോളജ് സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. കുട്ടികളുടെ വിവരങ്ങള്‍ യൂണിവേഴ്സിറ്റി കൈമാറുന്നില്ലെന്നും പോലീസ് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക