ഗുവാഹാട്ടി: കനത്ത മഴയും പ്രളയവും മൂലം അസ്സമില്‍ മരണം 81 ആയി. പ്രളയം ബാധിച്ച സംസ്ഥാനത്തെ 17 ജില്ലകളിലും ജലനിരപ്പ് ഉയര്‍ന്ന തന്നെ നിൽക്കുകയാണെന്ന് അസ്സം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ബക്സ, നല്‍ബാരി, ബാര്‍പെട്ട, ചിരാങ് തുടങ്ങിയ പ്രളയബാധിത ജില്ലകളിലെല്ലാം കൂടി 615 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 99,659 പേരാണ് ഇവിടെ കഴിയുന്നത്.സംസ്ഥാനത്തെ 1,716 ഗ്രാമങ്ങളെയും 21,68,134 ജനങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക