ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. തട്ടുകടകളുടെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും മുകളിലേക്ക് വലിയപാറകളും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തടസം നീക്കുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക