ലൈംഗിക ബന്ധത്തില്‍ ശരിയായ രീതിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ആരോഗ്യം വര്‍ധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. വളരെ പതുക്കെ സെക്സില്‍ ഏര്‍പ്പെടുന്നവരും, സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ആണ് ഈ ഗുണം ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ക്രോമസോമുകളുടെ ഉപരിതലം മൂടുന്ന ഡി.എന്‍.എ.യെ സംരക്ഷിക്കുന്ന വസ്തു ഉണ്ടാകുന്നു. ഇത് വാർദ്ധക്യമാകുമ്പോൾ വളരെയധികം ഗുണം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സെക്സും ആയുര്‍ദൈര്‍ഘ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ലൈംഗിക ബന്ധത്തില്‍ ഉണ്ടാകുന്ന രതിമൂര്‍ച്ഛയും, സ്ത്രീകളില്‍ കണ്ട് വരുന്ന സ്വയംഭോഗവും നല്ലതാണെന്നാണ് റിപ്പോര്‍ട്ട്. 123 സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയിരിക്കുന്നത്.
നല്ലരീതിയില്‍ ബന്ധത്തില്‍ മുഴുകുന്നവരുടെ ടെലോമറസ് ദൈര്‍ഘ്യമുള്ളതാണ്. ഇത് ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും വാര്‍ധക്യത്തിലേക്കുള്ള യാത്ര മന്ദഗതിയിലാക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക