ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വധഭീഷണി. കെജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശങ്ങളാണ് വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി ലഭിച്ചതായും തുടർന്ന് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 506 പ്രകാരം ദില്ലി പോലീസ് സൈബർ സെൽ സ്പെഷ്യൽ യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ജൂലൈ 25, ജൂലൈ 30 തീയതികളിൽ രണ്ട് ഇ-മെയിലുകൾ വന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. “കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക