കോഴക്കോട്/ മലപ്പുറം: വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും കനത്ത മഴ. വിവിധയിടങ്ങളില്‍ ശക്തമായ മഴയെതുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം വാഴയൂരില്‍ വീടിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു.
വാഴയൂര്‍ പുതിയ പറമ്ബത്ത് തോയപ്പുറത്ത് പരേതനായ കുമാരന്റെ ഭാര്യ ജാനകി (66) ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. വീടിന് മുകളിലേക്ക് സമീപത്തെ പന വീഴുകയായിരുന്നു. ജാനകിയും മകന്റെ കുട്ടികളും ഉറങ്ങിയിരുന്ന റൂമിന് മുകളിലേക്കാണ് പന വീണത്.
ഓടിട്ടതിന് മുകളിലൂടെ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച് കെട്ടിയ വീടായിരുന്നു. പന വീണ് ചുമരിന്റെ കല്ല് കട്ടിലില്‍ കിടന്ന ജാനകിക്ക് മേല്‍ പതിക്കുകയായിരുന്നു. കട്ടിലിന് താഴെ തറയില്‍ ഉറങ്ങിയ കുട്ടികള്‍ക്കും പരിക്കേറ്റു.
കണ്ണൂര്‍ ഇരിട്ടി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പെരുമ്പാടി ചുരത്തിന് സമീപം റോഡ് ഇടിഞ്ഞു. ഇതേതുടര്‍ന്ന് ഇരിട്ടി-വിരാജ്പേട്ട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട് വടകരയില്‍ ശക്തമായ കാറ്റില്‍ 10 വീടുകള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക