തിരുവനന്തപുരം: മുംബൈയിലെ കനത്ത മഴയെയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി.
റെയില്‍പ്പാതകളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയിലേക്കുള്ള മൂന്നു ട്രെയിനുകള്‍ റദ്ദാക്കുകയും രണ്ടെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി ജനത, നാഗര്‍കോവിലില്‍നിന്ന് തിരുനെല്‍വേലി വഴിയുള്ള മുംബൈ സി.എസ്.ടി. എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ -ലോകമാന്യ തിലക് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
മുംബൈയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു.
പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും തടസപ്പെട്ടിരിക്കുകയാണ്. റെയില്‍പാതയില്‍ വീണ മണ്ണുകള്‍ നീക്കം ചെയ്തെങ്കിലും തീവണ്ടി ഗതാഗതം പൂര്‍ണ്ണമായി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക