അമേരിക്കന്‍ എഴുത്തുകാരിയും സാഹിത്യ നൊബേല്‍ ജേതാവുമായ ടോണി മോറിസണ്‍ വിടവാങ്ങി . 88 വയസായിരുന്നു. മോറിസണിന്റെ കുടുംബവും പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്.
1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ പുരസ്കാരവും മോറിസണ്‍ നേടിയിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമന്, ബിലവ്ഡ്, സുല, ജാസ്, ഹോം തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകള്‍. നോവലുകള്‍ക്ക് പുറമേ ബാലസാഹിത്യ പുസ്തകങ്ങളും, നാടകങ്ങളും, നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളും അവരുടേതായിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം 2012ല്‍ ടോണി മോറിസണിനെ തേടിയെത്തിയിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക