പ്രളയത്തിന്റെ താണ്ഡവം കഴിഞ്ഞ ഓരോ ദിവസവും ഓരോ മനുഷ്യരായി മനുഷ്യത്വം കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുകയാണ്. അതിജീവനത്തിന്റെ വലിയൊരു മാതൃക കാണിച്ചുതന്ന് നമ്മളെ പ്രചോദിപ്പിക്കുകയാണ് കേരളസമൂഹം.അതിലൊരാളാവുകയാണ് അനസും.
തന്റെ മകന്റെ കാൻസർ ചികിത്സക്കായി ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള മഹാമനസ്സ് കാണിച്ച അനസിന്റെ നന്മയ്ക്കുള്ള സമ്മാനമാണ് മകന്റെ ചികിത്സാ ഏറ്റെടുത്തുകൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ ഉറപ്പ്.
കുഞ്ഞിന്റെ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും,അനസുമായി ഫോണില്‍ സംസാരിച്ചെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
‘വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്.സി.സിയില്‍യില്‍ അഡ്മിറ്റാവുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ…ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര് സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു’ വെന്ന് അനസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.
അതിന് തൊട്ടുപിന്നാലെയാണ് അനസിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ആറിയിച്ചത്.
https://www.facebook.com/kkshailaja/posts/2421377561283544
പ്രതികരിക്കാൻ ഇവിടെ എഴുതുക