കേരളത്തില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ച് വരുന്നവര്‍ക്ക് താങ്ങാനുന്നതിനപ്പുറമുള്ള നിരക്കാണ് ഇപ്പോള്‍ വിമാന കമ്പനികൾ ഈടാക്കുന്നത്. ഗൾഫില്‍ സ്കൂള്‍ തുറക്കാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് ഇങ്ങിനൊരു നീക്കം.
നാലംഗ കുടുംബത്തിന് ഇപ്പോള്‍ കേരളത്തില്‍നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയിലെ ഏതു സെക്ടറിലേക്ക് വരണമെങ്കിലും ഒന്നര ലക്ഷം മുതല്‍ നാലര ലക്ഷം രൂപ വരെ കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്.
മാത്രമല്ല തിരക്കു കൂടിയായതോടെ വിമാനങ്ങളില്‍ സീറ്റും ലഭ്യമല്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക