ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പ്രിഥ്വിരാജിന്റെ ഇടപെടലുകൾ നേരത്തെ സോഷ്യൽ മീഡിയകളിൽ വലിയ കയ്യടി വാങ്ങികൊടുത്തിരുന്നു. പുതുതായി വാങ്ങിയ റേഞ്ച് റോവർ കാറിന് ഫാൻസി നമ്പർ വേണ്ടെന്ന് വെച്ച് ആ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന നടൻ പൃഥ്വിരാജിന്റെ തീരുമാനം സോഷ്യൽ മീഡിയ ആഘോഷമാക്കുകയുംചെയ്തു.
എന്നാൽ താരത്തിന്റെ ഈ നടപടിയെ ട്രോളി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് നടൻ ഹരീഷ് പെരാടി.
എന്തെങ്കിലും ഒന്ന് ഒഴിവാക്കിയാൽ മാത്രമെ ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്നത്ര കടുത്ത ദാരിദ്യമുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതായിരുന്നു നല്ലതെന്ന് ഹരീഷ് പെരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത്.കാറിന്റെ പണം സ്വകാര്യ കമ്പനിക്കും. ഏതാണ് ഒഴിവാക്കേണ്ടതെന്നും ഹരീഷ് ചോദിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം :
ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…Happy New Year…
പ്രതികരിക്കാൻ ഇവിടെ എഴുതുക