കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11.29 കിലോ സ്വര്‍ണബിസ്ക്കറ്റുകള്‍ പിടികൂടി. നാലുപേരില്‍ നിന്നാണ് 4.15 കോടി വില വരുന്ന സ്വർണം പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ അഞ്ച് മണി മുതല്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു.
ഷാര്‍ജയില്‍ നിന്ന് വന്ന വയനാട് സ്വദേശി അര്‍ഷാദ്, ബെംഗളുരു സ്വദേശി ബഷീര്‍, ദുബായില്‍ നിന്നെത്തിയ അംസീര്‍, റിയാദില്‍ നിന്നുവന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക