ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ . ഇതിന് ഇന്നത്തെ ജീവിത സാഹചര്യയുമായി അഭേദ്യമായ ബന്ധമുണ്ട്. ജോലി തിരക്കും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗമാണ് ഇതിന് കാരണം. തുടക്കത്തിൽ മുടികൊഴിച്ചിൽ അത്ര കാര്യമാക്കാറില്ല. എന്നാൽ കുളിച്ച് തലതോർത്തുമ്പോൾ ടൗവലിൽ മുടി ഒട്ടിപിടിച്ചിരിക്കുന്നത് ശ്രദ്ധിക്കും,ഓഫീസിലെ ജോലി ചെയ്യുന്ന മേശയിലും മുടി കാണാം. ആദ്യം അത്ര പ്രാധാന്യം കൊടുക്കില്ല.
പിന്നീട് അവസാനം തലയോട്ടി കാണാൻ തുടങ്ങുമ്പോഴാകും മുടി ഇങ്ങനെ കൊഴിയുന്നതിന് പിന്നിലെ കാരണമെന്താണെന്ന് അന്വേഷിക്കുന്നത്.
മുടികൊഴിച്ചിലിന് പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാന കാരണം ഉറക്കക്കുറവാണെന്ന് പറയാം. നിരവധി പേരിൽ ഉറക്കക്കുറവ് മുടി കൊഴിച്ചിലിനു കാരണമാകുന്നതായി ഈ മേഖലയിലെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഉറങ്ങുന്ന സമയത്ത് പോഷകങ്ങളുടെ ആഗിരണവും ഊർജ സംഭരണവും കോശങ്ങളുടെ വളര്‍ച്ചയും നടക്കുന്നുണ്ട്. എന്നാൽ ഉറക്ക കുറവുണ്ടാകുമ്പോൾ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. ഇത്തരത്തിൽ ഒന്ന് മാത്രമാണ് മുടിക്കൊഴിച്ചിൽ.മുടി കൊഴിയുക, തിളക്കം നഷ്ടപ്പെടുക, വളർച്ച കുറയുക, കരുത്ത് നഷ്ടപ്പെടുക എന്നിവയാണ് ഉറക്കക്കുറവിലൂടെ സംഭവിക്കുന്നത്. ദിവസവും 8 മണിക്കൂര്‍ ഉറക്കമാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുകയും നല്ല പോലെ ഉറങ്ങുകയും ചെയ്താൽ തന്നെ മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക