ഖത്തര്‍: അതികഠിനമായ ചൂടിനെ മറികടക്കാൻ റോഡുകള്‍ നീല നിറത്തിലേക്ക് മാറ്റുകയാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്.
ചൂട് കുറയ്ക്കാനായാണ് കറുപ്പ് നിറത്തിലുള്ള റോഡ് നീല നിറത്തിലേക്ക് മാറ്റുന്നത്. നീല നിറത്തിലുള്ള റോഡുകള്‍ താപനില 15-20 ഡിഗ്രി വരെ കുറയ്ക്കുന്നമെന്ന പഠനത്തെ തുടർന്നാണ് തീരുമാനം.
പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആദ്യം നടപ്പിലാക്കും. ദോഹയിലെ അബ്ദുള്ള ബിന്‍ ജാസ്മിന് സ്ട്രീറ്റിലെ 200 മീറ്റര്‍ റോഡാണ് നീല നിറത്തിലേക്ക് മാറ്റിയത്.
പ്രമുഖ ജാപ്പനീസ് കമ്ബനിയുമായി ചേര്‍ന്നാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പരീക്ഷണം. പരീക്ഷണം വിജയിച്ചാൽ കൂടുതൽ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക