ഇന്ന് ചിക്കന്‍ 65 എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
ചേരുവകള്‍:
ചിക്കന്‍: അരകിലോ (എല്ലില്ലാത്ത ചെറിയ കഷണം)
എണ്ണ: വറുക്കാന്‍
പുരട്ടുന്നതിന്:
ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങാ നീര്: ഒരു ടേബിള്‍സ്പൂണ്‍
അരിപ്പൊടി: നാലു ടേബിള്‍സ്പൂണ്‍
കട്ടിത്തൈര്: ഒരു കപ്പ്
ചുവന്ന ഫുഡ് കളര്‍: ഒരു നുള്ള്
ഉപ്പ്: ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
ജീരകപ്പൊടി: ഒരു ടീസ്പൂണ്‍
മുളകുപൊടി: രണ്ടു ടീസ്പൂണ്‍
മല്ലിപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില: ഒരു തണ്ട്
വെളുത്തുള്ളി: നാലെണ്ണം നുറുക്കിയത്
പച്ചമുളക്: രണ്ടെണ്ണം
നാരങ്ങാനീര്: ഒരു ടീസ്പൂണ്‍
എണ്ണ: ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
പുരട്ടുന്നതിനുള്ള എല്ലാ ചേരുവകളും മിക്സ് ചെയ്യുക. ഇത് ചിക്കനില്‍ പുരട്ടിയശേഷം ഒരു മണിക്കൂര്‍ വെയ്ക്കുക. എണ്ണ ചൂടാക്കിയശേഷം ചിക്കന്‍ പീസ് ഇതിലിട്ട് നന്നായി വറുത്തെടുത്ത് മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് അല്പം ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് മിക്സ് ചെയ്യുക. വറുത്ത ചിക്കന്‍ ഇതിലേക്കിട്ട് നന്നായി ഇളക്കുക. ചൂടോടെ വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക