മിക്കവരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പൊണ്ണത്തടി . വൃക്കകൾക്ക് തകരാർ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളും പൊണ്ണത്തടി മൂലം ഉണ്ടാകുന്നതാണ്.
പൊണ്ണത്തടി പ്രതിരോധശേഷി കുറയ്ക്കുമെന്നും ഓർമ്മക്കുറവിന് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ പൊണ്ണത്തടി ഒഴിവാക്കുന്നത് ഇത്തരം രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തും. ഇതിനായി പൊണ്ണത്തടി കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
1 . സോഫ്റ്റ് ഡ്രിങ്ക്സ് സ്ഥിരമായി കുടിക്കുന്നത് പൊണ്ണത്തടിയ്ക്ക് കാരണമാകും. ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
2 . എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, മധുരപലഹാരം എന്നിവ ഒഴിവാക്കിയാൽ പൊണ്ണത്തടി നിയന്ത്രിക്കാം.
3 . റെഡ് മീറ്റ് സ്ഥിരമായി കഴിച്ചാൽ ശരീരഭാരം വളരെ പെട്ടെന്ന് കൂടാമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ അത് ഒഴിവാക്കുന്നതാണ് നല്ലത്.
4. പഞ്ചസാര അമിതമായി ഉപയോഗിച്ചാൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക