മുംബൈ: പൊന്നാവണി 2019 – സീവുഡ്സ് മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികളും വാർഷിക ദിനാഘോഷങ്ങളും സെപ്തംബ്ബർ 15 ന് നെരൂൾ വെസ്റ്റിറ്റിലുള്ള അഗ്രി കോളി സംസ്കൃതി ഭവനിൽ അരങ്ങേറും.
സീവുഡ്സ് ഗ്രാൻറ് സെൻട്രൽ മാളിൽ ഭീമൻ പൂക്കളും നിരവധി സാംസ്ക്കാരിക പരിപാടികളും നടത്തിയ ഓണത്തിനെ വരവേറ്റതിന് തൊട്ടു പുറകേയാണ് പൊന്നാവണി 2019 മായി സീവുഡ്സ് മലയാളി സമാജം എത്തുന്നത്.
പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പൊന്നവണി ആഘോഷങ്ങളിൽ അനുമോദിക്കുമെന്ന് സമാജം അദ്ധ്യക്ഷൻ എ വി അജയ് കുമാർ പറഞ്ഞു.
തിരുവാതിരക്കളി, ഭരതനാട്യം, കുസൃതി ഭാഷണങ്ങൾ, നാടോടി നൃത്തങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, ഒപ്പന, ഓണപ്പാട്ട് എന്നിവ പതിവു പോലെയുള്ള മാവേലി സന്ദർശനത്തിന് പുറമേയുണ്ടാവുമെന്ന് കൺവീനർമാരായ എം ശ്യാംലാൽ കെ ടി കൃപൻ എന്നിവർ അറിയിച്ചു.
ഇതിന് പുറമേ ഇരുപഞ്ചോളം സമാജം അംഗങ്ങൾ അഭിനയിക്കുന്ന വൺസ് മോർ പ്ലീസ് എന്ന നാടകവുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയുമൊരുക്കുന്നുണ്ട് സമാജം.
ശക്തമായ വനിതാ സാന്നിദ്ധ്യം സാംസ്ക്കാരിക പരിപാടികളിൽ തുടങ്ങി ഓണസദ്യയിൽ വരെ സമാജത്തിന് താങ്ങായി നിൽക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് കുഞ്ഞുങ്ങൾ കുടുക്കയുമായിറങ്ങിയതു മുതൽ സീവുഡ്സ് ഗ്രാന്റ് സെൻട്രൽ മാളിൽ പ്രളയത്തിന്റെ സഹായധനശേഖരണാർത്ഥം പൂക്കളമൊരുക്കി ശ്രദ്ധേയമായ സമാജമാണ് സീവുഡ്സിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക