കൊല്ലം: ഓണാഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഓച്ചിറയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്.
പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം പരിഹരിക്കാനെത്തിയ സുജിത്ത് ചൊവ്വാഴ്ച രാത്രിയാണ് കുത്തേറ്റ് മരിച്ചത്.
ഓച്ചിറ കഴുവേലി മൂക്കിന് സമീപത്തുവച്ച് പ്രതികള്‍ ഉള്‍പ്പെട്ട സംഘം രാത്രിയില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. രാത്രി പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ച് പ്രതികളും സമീപവാസികളും തമ്മില്‍ തര്‍ക്കത്തിലായി.
ഇതു പരിഹരിക്കാന്‍ സുജിത്ത് സംഭവ സ്ഥലത്ത് എത്തി. ഇതിനിടയില്‍ ഒരാള്‍ സുജിത്തിന്റെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കണ്ടാല്‍ അറിയാവുന്നവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക