കണ്ണൂർ: പഴയങ്ങാടിയിലെ ചൂട്ടാടിൽ കല്യാണവീട്ടിൽനിന്ന് ഷവർമ്മ കഴിച്ച ഇരുപത്തഞ്ചോളം പേർക്ക് ഭക്ഷ്യ വിഷബാധ. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുതിയങ്ങാടി മൊട്ടമ്പ്രത്തെ ബേക്കറിയിൽ നിന്നുമാണ് കല്യാണ വീട്ടിലേക്ക് ഷവർമ്മ സപ്ലൈ ചെയ്തത്.
ആഴ്ചകൾക്ക് മുൻപാണ് പയ്യന്നൂരിലെ ഹോട്ടലിൽനിന്നും ഷവർമ്മ കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതേതുടർന്ന് കുറച്ച ദിവസത്തേക്ക് പയ്യന്നൂർ നഗരസഭാ പരിധിയിൽ ഷവർമ്മ നിരോധിച്ചുകൊണ്ട് നഗരസഭാ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
ഇത് കഴിഞ്ഞ് ആഴ്ചകൾ മാത്രം ഒപിന്നിടുമ്പോഴാണ് വീണ്ടും ശവർമ്മയിലൂടെ ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക