വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ട്വിറ്ററും. ആറു രാജ്യങ്ങളില്‍നിന്നുള്ള 10,000 അക്കൗണ്ടുകള്‍ പൂട്ടിയതായി ട്വിറ്റര്‍ തന്നെയാണ് അറിയിച്ചത്.
യുഎഇയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള 273 അക്കൗണ്ടുകള്‍ പൂട്ടി. ഖത്തറിനെയും യമനെയും ലക്ഷ്യംവച്ച 4248 അക്കൗണ്ടുകള്‍ ഇതില്‍പെടുന്നു. ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, തുടങ്ങിയവയുമായി ബന്ധപ്പെട്ടും മതപരവും പ്രാദേശികവുമായ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവയായിരുന്നു ഇവയില്പലതും.
ചൈന, സ്പെയ്ന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അക്കൗണ്ടുകളും പൂട്ടിയിട്ടുണ്ട്.
വീഡിയോ, ചിത്രങ്ങള്‍, സന്ദേശങ്ങള്‍ എന്നിവയിലൂടെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ തടയാനുള്ള പരിശ്രമത്തിലാണ് പല സാമൂഹ്യമാധ്യമങ്ങളും.
ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടുത്തിടെ നിരവധി അക്കൗണ്ടുകള്‍ നീക്കംചെയ്തിരുന്നു. ഈ നീക്കങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക