നടി എമി ജാക്സൺ ആൺകുഞ്ഞ് പിറന്നു. താൻ അമ്മയായ വിവരം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ഞങ്ങളുടെ മാലാഖ എത്തി.
സ്വാഗതം ആൻഡ്രിയാസ് ‘എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞിനും പ്രതിശ്രുത വരൻ ജോർജിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ്, അമ്മയായ വിവരം നടി ആരാധകരെ അറിയിച്ചത്.
ഗർഭിണിയായിരിക്കുമ്പോൾ ഓരോ ഘട്ടത്തിലേയും ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഈ വർഷം മാർച്ചിലായിരുന്നു കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്.
കാമുകനും ഭാവി വരനുമായ ജോർജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനു പിന്നാലെയാണ് അമ്മയാകാൻ പോകുന്ന വിവരം നടി പുറംലോകത്തെ അറിയിച്ചത്.
കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു തന്രെ വാലന്റൈൻ ജോര്‍ജിനെ എമി ലോകത്തിന് പരിചയപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹമുണ്ടാവുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമ്മയാവുന്നതിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിക്കിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക