ജയസൂര്യയെ നായകനാക്കി രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രത്തില്‍ നായികയായി സ്വാതി റെഡ്ഡി മടങ്ങിയെത്തി.
തുടക്കത്തില്‍ സ്വാതിയെ നായികയാക്കിയാണ് ചിത്രംപ്ലാന് ചെയ്തതെങ്കിലും ഡേറ്റ് ക്ലാഷ് മൂലം പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇവര്‍ക്ക് പകരം അനു സിതാരയെ നായികയായി നിശ്ചയിക്കുകയും ചെയ്തു.
പക്ഷെ തമിഴ് ചിത്രത്തിന്റെ തിരക്കു കാരണം അനു സിതാരയ്ക്കു എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും സ്വാതി റെഡ്ഡിയെ തന്നെ പരിഗണിച്ചത്.
എറണാകുളം മാളയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. അടുത്ത മാസം വരെ ചിത്രീകരണം ഉണ്ടാവും.
ഷൂട്ടിംഗിനിടെ ജയസൂര്യയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ശേഷം കഴിഞ്ഞ 12നാണ് പുനരാരംഭിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കാമറ പ്രകാശ് വേലായുധനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക