കാളിദാസ് ജയറാം നായകനാകുന്ന ‘ഹാപ്പി സര്‍ദാറിന്റെ’ ട്രെയ്ലര് പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയ്ലര് പുറത്തിറക്കിയത്. സുദീപും ഗീതികയും ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ ട്രെയിലറും കോമഡി രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്.
അച്ചിച്ചാ ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, ജോഷ്വിന് ജോയ്, ശ്വേത കാര്‍ത്തിക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ജാവേദ് ജഫ്റി , സിദ്ധിഖ് , സുരാജ് വെഞ്ഞാറന്മൂട് , ശ്രീനാഥ് ഭാസി , ബാലു വര്‍ഗീസ് , സിദ്ധി, കുപ്പി ,പിഷാരടി ,ഹരീഷ് കണാരന് , ധര്മജന് , ബൈജു , ശാന്തി കൃഷ്ണ , പ്രവീണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക