ക്വിറ്റോ : ബാല്കണിയില് നിന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ താഴെ വീണ് കമിതാക്കള്‍ മരിച്ചു. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിലാണ് സംഭവം. മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. 28 കാരിയും 35 കാരനായ കാമുകനുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്കണിയില് നിന്ന് വീണ് മരിച്ചത്.
ഇവരുടെ ഫ്ലാറ്റില്‍ നടന്ന സുഹൃത്തുക്കള്‍ക്കായുള്ള പാര്‍ട്ടിക്ക് ശേഷം ബാല്കണിയില് രതിയില്‍ ഏര്‍പ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയല്‍വാസിയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞതും അയല്‍വാസിയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കാല്‍ഡെറോണ്‍ പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക