ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ആവശ്യത്തിനു ലൂബ്രിക്കന്റ് ഇല്ലാത്തത് സെക്സിനെ വേദനാജനകമാക്കുകയും രണ്ടുപേർക്കും സെക്സ് ആസ്വാദ്യകരമല്ലാതാക്കുകയും ചെയ്യും. ആവശ്യത്തിനു ലൂബ്രിക്കേഷന് ഇല്ലാത്തതിന് കാരണം താത്പര്യമില്ലാത്ത സെക്സ്, പങ്കാളിയുടെ ക്ഷീണം എന്നിങ്ങനെ പല കാരണങ്ങളാണ്. ചിലപ്പോൾ ഉമിനീര് ലൂബ്രിക്കന്റ് ആയി ഉപയോഗിക്കുന്നവരുമുണ്ട്. ഇത് അപകടകരമാണെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഉമിനീരില്‍ പലതരം ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവയുടെ സാന്നിധ്യമുണ്ട്. ഇവ നേരിട്ട് സ്വകാര്യഭാഗങ്ങളിൽ എത്തിപ്പെട്ടേക്കാം. കൂടാതെ സ്വകാര്യഭാഗങ്ങളില്‍ യീസ്റ്റ് ഇന്ഫെക്ഷന് ഉണ്ടാകാന്‍ ഉമിനീരിലെ അണുക്കള്‍ കാരണമായേക്കാം. ഉമിനീരിലെ അണുക്കള്‍ വഴി ജെനീറ്റല്‍ ഹെര്‍പ്പ്സ് മുതല്‍ ഗോണോറിയ വരെ പകരാം. യോനിയില്‍ വരള്‍ച്ച ഉണ്ടാകുമ്പോഴാണ് സാധാരണ ലൂബ്രിക്കന്റ് ഉപയോഗിക്കാന്‍ പങ്കാളികള്‍ തീരുമാനിക്കുക. അതിനാൽ ലൂബ്രിക്കന്റിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്ലയിനം വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക