ഫേസ് വാഷുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം
1. ഫേസ് വാഷുകള്‍ ഒരു ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഓരോ ചർമ്മത്തിനും പ്രത്യേകം തരം ഫേസ് വാഷുകളുണ്ട്. അത് തിരഞ്ഞെടുത്തു മാത്രം ഉപയോഗിക്കുക.
2. ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്വാഷ് ഉണ്ട്. അതിൽ ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. മണമുള്ള ഫേസ് വാഷുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.
3. മുഖം കഴുകിയിട്ടു വേണം ഫേസ് വാഷ് ഉപയോഗിക്കാൻ. മുകളിലേക്ക് വളരെ മൃദുവായി മസാജ് ചെയ്യുക. ഒരു മിനിറ്റ് വരെ ഇങ്ങനെ ചെയ്യാം. തുടര്‍ന്ന് തണുത്ത വെളളം ഉപയോഗിച്ച് കഴുകി കളയുക. ശേഷം നല്ല ഉണങ്ങിയ തുണി ഉപയോഗിച്ച് മുഖം ഒപ്പിയെടുക്കുക.
4. കാലാവധി കഴിഞ്ഞ ഫേസ് വാഷ് ഒരു കാരണവശാലും ഉപയോഗിക്കരുത്. ചൊറിച്ചിൽ, മുഖക്കുരു, ചുവന്ന പാട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക