തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര സിനിമായാകുന്നു. മോഹന്‍ലാലാണ് അന്വേഷണ ഉദ്യോഗസ്ഥനായെത്തുന്നത്. അതേസമയം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മോഹന്‍ലാലിനു വേണ്ടി നേരത്തെ തയാറാക്കിയ കുറ്റാന്വേഷണ സിനിമയുടെ തിരക്കഥയാണ് കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ മാറ്റിയെഴുതുന്നത്. ഇക്കാര്യം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. കൂടത്തായി കൊലപാതകവും നേരത്തെ തയാറാക്കിയ കഥയ്ക്കൊപ്പം ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പര നടത്തിയ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ കണ്ടെത്തലുകളാണ് കേസിൽ വന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക